PSG Beat RB Leipzig To Reach UCL Final For The 1st Time<br />ജര്‍മന്‍ ടീം ലെയ്പ്ഷിഗിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു കുതിച്ചു. പോര്‍ച്ചുഗലില്‍ നടന്ന ആദ്യ സെമിയില്‍ ലെയ്പ്ഷിഗിനെ പിഎസ്ജി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു വാരിക്കളയുകയായിരുന്നു. ഇതാദ്യമായാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്.
